+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്തി​ലെ എ​ട്ടാ​മ​ത്തെ ധ​നി​ക​നാ​യി മു​കേ​ഷ് അം​ബാ​നി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഇ​ന്‍റ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി ലോ​ക​ത്തി​ലെ അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​തെ​ത്തി. ഹു​റു​ൺ ഗ്ലോ​ബ​ൽ റി​ച്ച് ലി​സ്റ്റ് 2021 പ്ര​കാ​രം അം​ബാ​നി​യു​ടെ ആ​സ
ലോ​ക​ത്തി​ലെ എ​ട്ടാ​മ​ത്തെ ധ​നി​ക​നാ​യി മു​കേ​ഷ് അം​ബാ​നി
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഇ​ന്‍റ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി ലോ​ക​ത്തി​ലെ അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​തെ​ത്തി. ഹു​റു​ൺ ഗ്ലോ​ബ​ൽ റി​ച്ച് ലി​സ്റ്റ് 2021 പ്ര​കാ​രം അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 24 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. 6.09 ല​ക്ഷം കോ​ടി ഡോ​ള​റാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​സ്തി. 83 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്.‌

2.34 ല​ക്ഷം കോ​ടി ഡോ​ള​ർ ആ​സ്തി​യു​ള്ള ഗൗ​തം അ​ദാ​നി​യും കു​ടും​ബ​വും 48ാം സ്ഥാ​ന​ത്താ​ണ്. 1.94 ല​ക്ഷം കോ​ടി ഡോ​ള​റു​മാ​യി ശി​വ് ന​ടാ​റും കു​ടും​ബ​വും 58ാം സ്ഥാ​ന​ത്താ​ണ്. ല​ക്ഷ്മി എ​ൻ മി​ത്ത​ൽ 1.40 ല​ക്ഷം കോ​ടി ഡോ​ള​ർ ആ​സ്തി​യു​മാ​യി 104ാം സ്ഥാ​ന​ത്താ​ണ്. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സൈ​റ​സ് പൂ​ന​വാ​ല 113ാം സ്ഥാ​ന​ത്താ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന് 1.35 ല​ക്ഷം കോ​ടി ഡോ​ള​ർ ആ​സ്തി​യു​ണ്ട്.

ഇ​ന്ത്യ​ക്കി​പ്പോ​ൾ 209 അ​തി​സ​മ്പ​ന്ന​രാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 177 പേ​ർ ഇ​ന്ത്യ​യി​ൽ ത​ന്നെ​യാ​ണ് താ​മ​സം. അ​മേ​രി​ക്ക​യി​ൽ 689 പേ​ർ അ​തി​സ​മ്പ​ന്ന​രാ​ണ്. അ​മേ​രി​ക്ക പു​തു​താ​യി 69 പേ​രെ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​പ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് 50 പേ​ർ ഉ​ൾ​പ്പെ​ട്ടു. ജ​യ് ചൗ​ധ​രി, വി​നോ​ദ് ശാ​ന്തി​ലാ​ൽ അ​ദാ​നി എ​ന്നി​വ​രു​ടെ ആ​സ്തി​ക​ളി​ൽ യ​ഥാ​ക്ര​മം 271 ശ​ത​മാ​ന​ത്തി​ന്‍റെ​യും 128 ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ചൗ​ധ​രി​ക്ക് 96000 കോ​ടി​യു​ടെ​യും വി​നോ​ദി​ന് 72000 കോ​ടി​യു​ടെ​യും ആ​സ്തി​യാ​ണ് ഉ​ള്ള​ത്.

ഇ​ലോ​ൺ മ​സ്ക്കാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 197 ബി​ല്യ​ൺ ഡോ​ള​റാ​ണ് ആ​സ്തി. 151 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി വ​ർ​ധ​ന​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്.
More in Latest News :