കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പശ്ചിമബംഗാളില്‍ ജയ് ശ്രീ റാം മുദ്രാവാക്യം ഉയര്‍ത്തുന്നത് അനുവദനീയമല്ലെന്ന് പറഞ്ഞ ആദിത്യനാഥ്, സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലവിലെ സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും വ്യക്തമാക്കി. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മമതാ ബാനര്‍ജി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ അനുവദിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും യോഗി ആരോപിച്ചു.