തിരുവനന്തപുരം: എൽഡിഎഫിൽ സീറ്റ് വിഭജനത്തിൽ തർക്കം. തങ്ങളുടെ സീറ്റ് വെട്ടിക്കുറച്ചതിനെതിരെ ഘടക കക്ഷികൾ രംഗത്തെത്തി. ജെഡിഎസിന് മൂന്ന് സീറ്റുകളും ജനാധിപത്യ കേരളാ കോൺഗ്രസിന് ഒരു സീറ്റും മാത്രമാണ് അനുവദിച്ചത്. എൻസിപി മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിച്ചെങ്കിലും രണ്ട് സീറ്റ് മാത്രമേ നൽകാനാകൂവെന്ന നിലപാടിലാണ് സിപിഎം സ്വീകരിച്ചത്.
എന്നാൽ പാലാ സീറ്റ് വിട്ടുകൊടുത്തതുൾപ്പെടെയുള്ള വിഷയം ഉയർത്തിക്കാട്ടി എൻസിപി മൂന്ന് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. പുതിയതായി കേരള കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗം എത്തിയതോടെയാണ് ചെറുപാർട്ടികൾ മത്സരിച്ചിരുന്ന സീറ്റുകളിൽ തർക്കം ഉണ്ടായിരിക്കുന്നത്. അതേസമയം, സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.