തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ കോട്ടയം ജില്ലയിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. ഇരിക്കൂറിൽ മത്സരിക്കാനില്ല. ഇരിക്കൂറിൽനിന്ന് മാറുന്നത് മലബാറിലെ നേതാക്കൾക്ക് അവസരം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര വൻവിജയമായിരുന്നു. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.