കോട്ടയം: സമഗ്ര കാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃക സൃഷ്ടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികൾ, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം. മാണി ആവിഷ്ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
കെ.എം. മാണി ആവിഷ്ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.