തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. ആരോഗ്യമേഖലയിൽ പോലും കേന്ദ്ര സർക്കാർ ചെലവ് ഉയർത്താൻ തയാറായില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.
ലോകത്ത് ഏറ്റവും കുറച്ച് പണം കോവിഡ് പ്രതിരോധത്തിന് ചെലവാക്കിയത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ്. കോവിഡിന്റെ മറവിൽ നവഉദാരവത്കരണ നയങ്ങൾ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. മാന്ദ്യ കാലത്ത് സംസ്ഥാനങ്ങൾക്ക് പണം നൽകാതെ ചെലവ് ചുരുക്കാൻ നിർബന്ധിതരാക്കിയെന്നും ധനമന്ത്രി വിമർശിച്ചു.