+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,490 പേ​ര്‍​ക്ക് കോ​വി​ഡ്; 4,337 പേർക്ക് രോ​ഗ​മു​ക്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,490 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 92 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4,911 പ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,490 പേ​ര്‍​ക്ക് കോ​വി​ഡ്; 4,337 പേർക്ക് രോ​ഗ​മു​ക്തി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,490 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 92 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4,911 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 435 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,337 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 66,503 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 7,61,154 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 19 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3,392 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,01,293 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,90,389 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 10,904 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,821 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,712 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.11 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 86,88,585 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- മ​ല​പ്പു​റം 712, എ​റ​ണാ​കു​ളം 659, കോ​ഴി​ക്കോ​ട് 582, പ​ത്ത​നം​തി​ട്ട 579, കൊ​ല്ലം 463, കോ​ട്ട​യം 459, തൃ​ശൂ​ര്‍ 446, ആ​ല​പ്പു​ഴ 347, തി​രു​വ​ന​ന്ത​പു​രം 295, ക​ണ്ണൂ​ര്‍ 235, വ​യ​നാ​ട് 229, പാ​ല​ക്കാ​ട് 210, ഇ​ടു​ക്കി 202, കാ​സ​ര്‍​ഗോ​ഡ് 72.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- മ​ല​പ്പു​റം 681, എ​റ​ണാ​കു​ളം 605, കോ​ഴി​ക്കോ​ട് 549, പ​ത്ത​നം​തി​ട്ട 490, കൊ​ല്ലം 454, കോ​ട്ട​യം 418, തൃ​ശൂ​ര്‍ 432, ആ​ല​പ്പു​ഴ 343, തി​രു​വ​ന​ന്ത​പു​രം 203, ക​ണ്ണൂ​ര്‍ 192, വ​യ​നാ​ട് 217, പാ​ല​ക്കാ​ട് 82, ഇ​ടു​ക്കി 179, കാ​സ​ര്‍​ഗോ​ഡ് 66.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 296, കൊ​ല്ലം 263, പ​ത്ത​നം​തി​ട്ട 317, ആ​ല​പ്പു​ഴ 485, കോ​ട്ട​യം 429, ഇ​ടു​ക്കി 41, എ​റ​ണാ​കു​ളം 599, തൃ​ശൂ​ര്‍ 402, പാ​ല​ക്കാ​ട് 194, മ​ല​പ്പു​റം 395, കോ​ഴി​ക്കോ​ട് 482, വ​യ​നാ​ട് 171, ക​ണ്ണൂ​ര്‍ 195, കാ​സ​ര്‍​ഗോ​ഡ് 68.
More in Latest News :