മധുര: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധം. മധുര അവണിപുരത്താണ് സംഭവം. കരിങ്കൊടിയേന്തിയാണ് പ്രതിഷേധമുണ്ടായത്. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ മുദ്രാവാക്യവും വിളിച്ചു.
സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേ, ഈ വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.