കൊല്ലം: അൻപതോളം കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ സ്വദേശിയായ വിനീത് മോഷ്ടിച്ച കാറിൽ യാത്ര ചെയ്യവെ ചടയമംഗലത്ത് വച്ചാണ് പിടിയിലായത്.
കിളിമാനൂരിലെ പെട്രോൾ പമ്പിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം മോഷ്ടിച്ച കാറിൽ രക്ഷപെടുന്നതിനിടെ കൊല്ലത്ത് വച്ച് സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്.
നേത്തെ, എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്ത വിനീതിനെ പെരുമ്പാവൂരിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും രക്ഷപെട്ട വിനീതിനെ പിടികൂടാൻ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. പെരുമ്പാവൂരിൽ നിന്നും വിനീതിനൊപ്പം രക്ഷപെട്ട മിഷേൽ എന്നയാളെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.