കണ്ണൂർ: കൂടാളി പഞ്ചായത്തിലെ 13-ാം വാർഡിലെ കോൺഗ്രസ് മെമ്പർ മനോഹരന് സിപിഎം പ്രവർത്തകരുടെ ക്രൂര മർദനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിന് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം നടന്നത്.
മനോഹരന്റെ കാർ സിപിഎം പ്രവർത്തകർ തകർത്തു. മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് മനോഹരൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.