+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. സം​സ്ഥാ​ന​ത്ത് ആ​കെ 4,33,500 ഡോ​സ് വാ​ക്സി​നു​ക
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. സം​സ്ഥാ​ന​ത്ത് ആ​കെ 4,33,500 ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് എ​ത്തി​യ​ത്. പൂ​നെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു​ക​ൾ വി​മാ​ന​മാ​ർ​ഗ​മാ​ണ് കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും എ​ത്തി​ച്ച​ത്.

കൊ​ച്ചി​യി​ലെ​ത്തി​ച്ച 1,80,000 ഡോ​സ് വാ​ക്സി​നു​ക​ൾ എ​റ​ണാ​കു​ളം റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ലും 1,19,500 ഡോ​സ് വാ​ക്സി​നു​ക​ൾ കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച 1,34,000 ഡോ​സ് വാ​ക്സി​നു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ലും എ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് വ​ന്ന വാ​ക്സി​നി​ൽ നി​ന്നും 1,100 ഡോ​സ് വാ​ക്സി​നു​ക​ൾ മാ​ഹി​ക്കു​ള്ള​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റീ​ജി​യ​ണ​ൽ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​യ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ നി​ന്ന് അ​താ​ത് ജി​ല്ലാ വാ​ക്സി​ൻ സ്റ്റോ​റു​ക​ളി​ലാ​ണ് എ​ത്തി​ക്കു​ന്ന​ത്. അ​വി​ടെ നി​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം 64,020, കൊ​ല്ലം 25,960, പ​ത്ത​നം​തി​ട്ട 21,030, ആ​ല​പ്പു​ഴ 22,460, കോ​ട്ട​യം 29,170, ഇ​ടു​ക്കി 9,240, എ​റ​ണാ​കു​ളം 73,000, തൃ​ശൂ​ർ 37,640, പാ​ല​ക്കാ​ട് 30,870, മ​ല​പ്പു​റം 28,890, കോ​ഴി​ക്കോ​ട് 40,970, വ​യ​നാ​ട് 9,590, ക​ണ്ണൂ​ർ 32,650, കാ​സ​ർ​ഗോ​ഡ് 6,860 ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് ജി​ല്ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​മാ​യി 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി വ​രു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി ഇ​തു​വ​രെ 3,68,866 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 1,73,253 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 1,95,613 പേ​രു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
More in Latest News :