ന്യൂഡൽഹി: ഡൽഹിയിൽ വായു നിലവാരം തീരെ മോശം അവസ്ഥയിൽ തുടരുന്നു. ബുധനാഴ്ച രാവിലെ അന്തരീക്ഷ വായു നിലവാര സൂചികയിൽ രേഖപ്പെടുത്തിയത് 301 ആണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച് (സഫർ) അധികൃതർ വ്യക്തമാക്കി.
ഡൽഹി യൂണിവേഴ്സിറ്റി, മധുര റോഡ്, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ടെർമിനൽ-3) എന്നിവിടങ്ങളിലെല്ലാം വായു നിലവാരം മോശം അവസ്ഥയിലാണ്. ഇവിടങ്ങളിൽ എക്യൂഐ യഥാക്രമം 310, 315, 325 എന്ന നിലവാരത്തിലാണ്. പുസ റോഡ്(235), ലോധി റോഡ്(245), ഐഐടി ഡൽഹി(280), അയനഗർ(256) എന്നിവിടങ്ങളിൽ മോശം അവസ്ഥയിലാണ് എക്യൂഐ.
എക്യൂഐ 301-400 സൂചികയിലുള്ളതാണു വളരെ മോശം അവസ്ഥയായി കണക്കാക്കുന്നത്.

Delhi's air quality turns 'very poor' with overall air quality index (AQI) standing at 301: System of Air Quality & Weather Forecasting & Research
— ANI (@ANI) January 12, 2021
(File photo) pic.twitter.com/mYyqTgSxQJ