ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തലപ്പത്ത്. ബേൺലിയെ എവേ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഒന്നാമത് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.
71-ാം മിനിറ്റിൽ പോൾ പോഗ്ബയുടെ വകയായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയഗോൾ. വലതു വിംഗിൽ നിന്ന് റാഷ്ഫോർഡ് കൊടുത്ത ഒരു ക്രോസ് ഒരു വോളിയിലൂടെ പോൾ പോഗ്ബ വലയിൽ എത്തിച്ചതോടെയാണ് യുണൈറ്റഡ് ലീഡിൽ എത്തിയത്. പോഗ്ബയുടെ സ്ട്രൈക്കിക് വന്ന ഡിഫ്ലക്ഷൻ ആ ഗോളിനെ സഹായിച്ചു.
ജയത്തോടെ 17 മത്സരങ്ങളിൽ 36 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതെത്തി. രണ്ടാമതുള്ള ലിവർപൂളിനെക്കാൾ മൂന്നു പോയിന്റ് കൂടുതലാണ്. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ആണ് നേരിടുന്നത്.