+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഡ്നി​യി​ൽ അ​ശ്വി​നു​മാ​യി കൊ​മ്പു​കോ​ർ​ത്ത പെ​യ്ൻ മാ​പ്പ് പ​റ​ഞ്ഞു

സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​ന​ത്തി​ൽ ആ​ർ.​അ​ശ്വി​നു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ വാ​ക്പോ​രി​ൽ ഏ​ർ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ ടിം ​പെ​യി​ൻ ക്ഷ​മ പ​റ​ഞ്ഞു. അ​
സി​ഡ്നി​യി​ൽ അ​ശ്വി​നു​മാ​യി കൊ​മ്പു​കോ​ർ​ത്ത പെ​യ്ൻ മാ​പ്പ് പ​റ​ഞ്ഞു
സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​ന​ത്തി​ൽ ആ​ർ.​അ​ശ്വി​നു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ വാ​ക്പോ​രി​ൽ ഏ​ർ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ ടിം ​പെ​യി​ൻ ക്ഷ​മ പ​റ​ഞ്ഞു. അ​വ​സാ​ന ദി​നം ഓ​സീ​സി​നെ​തി​രേ അ​ശ്വി​നും ഹ​നു​മ വി​ഹാ​രി​യും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തു​മ്പോ​ഴാ​ണ് പെ​യി​ൻ സ്ലെ​ഡ്ജിം​ഗി​ലൂ​ടെ അ​ശ്വി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ബ്രി​സ്ബെ​യ്നി​ലേ​ക്ക് വാ, ​കാ​ണി​ച്ചു​ത​രാം എ​ന്നാ​ണ് അ​ശ്വി​നോ​ട് പെ​യി​ൻ പ​റ​ഞ്ഞ​ത്. ഓ​സീ​സ് ക്യാ​പ്റ്റ​ൻ അ​ശ്വി​ൻ ചു​ട്ട മ​റു​പ​ടി​യും ന​ൽ​കി. നി​ങ്ങ​ളെ ഇ​ന്ത്യ​യി​ൽ കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ ​പ​ര​മ്പ​ര താ​ങ്ക​ളു​ടെ അ​വ​സാ​ന​ത്തേ​താ​യി​രി​ക്കു​മെ​ന്നും അ​ശ്വി​നും വെ​ല്ലു​വി​ളി​ച്ചു. ഇ​രു​വ​രു​ടെ​യും വാ​ഗ്വാ​ദം സ്റ്റം​പ് മൈ​ക്കി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഓ​സീ​സ് നാ​യ​ക​ൻ ഇ​ന്ന് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. ത​ന്‍റെ പെ​രു​മാ​റ്റം ശ​രി​യാ​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് മാ​പ്പ് പ​റ​യു​ന്ന​തെ​ന്നും പെ​യി​ൻ പ​റ​ഞ്ഞു. ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ മ​ത്സ​ര​ത്തി​ൽ താ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് അ​ത്ത​ര​മൊ​രു പെ​രു​മാ​റ്റ​മു​ണ്ടാ​യ​ത്. മ​ത്സ​ര​ശേ​ഷം സ​ഹ​താ​ര​ങ്ങ​ളോ​ടും ത​ന്‍റെ പ്ര​ക​ട​നം ന​ന്നാ​യി​രു​ന്നി​ല്ലെ​ന്ന കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പെ​യി​ൻ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ സി​ഡ്നി ടെ​സ്റ്റി​ൽ അം​പ​യ​റു​ടെ തീ​രു​മാ​ന​ത്തോ​ട് മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച ഓ​സീ​സ് നാ​യ​ക​ന് മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​നം പി​ഴ​യും കി​ട്ടി. പെ​യി​ൻ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് മാ​ച്ച് റ​ഫ​റി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പി​ഴ ല​ഭി​ച്ച​ത്.

നാ​ല് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​രു​ടീ​മും ഓ​രോ ജ​യം നേ​ടി തു​ല്യ​ത പാ​ലി​ക്കു​ക​യാ​ണ്. മൂ​ന്നാം ടെ​സ്റ്റ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ ജ​നു​വ​രി 15ന് ​ബ്രി​സ്ബെ​യ്നി​ൽ തു​ട​ങ്ങു​ന്ന നാ​ലാം ടെ​സ്റ്റ് നി​ർ​ണാ​യ​ക​മാ​യി.
More in Latest News :