+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷോ​യ​ബ് മാ​ലി​ക്കി​ന്‍റെ സ്പോ​ർ​ട്സ് കാ​ർ ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി; അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ൽ!

ലാ​ഹോ​ർ: ഇ​ന്ത്യ​ൻ ടെ​ന്നി​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ ഭ​ർ​ത്താ​വും പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഷോ​യ​ബ് മാ​ലി​ക്ക് ഓ​ടി​ച്ച സ്പോ​ർ​ട്സ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ
ഷോ​യ​ബ് മാ​ലി​ക്കി​ന്‍റെ സ്പോ​ർ​ട്സ് കാ​ർ ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി; അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ൽ!
ലാ​ഹോ​ർ: ഇ​ന്ത്യ​ൻ ടെ​ന്നി​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ ഭ​ർ​ത്താ​വും പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഷോ​യ​ബ് മാ​ലി​ക്ക് ഓ​ടി​ച്ച സ്പോ​ർ​ട്സ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം.

പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലാ​ഹോ​റി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള സ്പോ​ർ​ട്സ് കാ​ർ വ​ഴി​യ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി​യെ​ങ്കി​ലും ഷോ​യ​ബ് മാ​ലി​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കാ​തെ വെ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു മാ​ലി​ക്കി​ന്‍റെ കാ​ർ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ച്ച​ത്. ട്ര​ക്കി​ൽ ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ടീ​മി​ൽ താ​ര​ത്തി​ന്‍റെ സ​ഹ​താ​രം കൂ​ടി​യാ​യ വ​ഹാ​ബ് റി​യാ​സി​ന്‍റെ കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു മാ​ലി​ക്കി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നും വാ​ഹ​നം അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​നി​ക്കു കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നു മാ​ലി​ക്ക് പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്തു.
More in Latest News :