+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണു; യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

മും​ബൈ: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​ർ ജി​ല്ല​യി​ലെ അ​കോ​ലെ​യി​ലാ​ണു സം​ഭ​വം. പൂ​ന സ്വ​ദേ​ശി​യാ​യ സ​തി​ഷ
ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണു; യു​വാ​വി​നു ദാ​രു​ണാ​ന്ത്യം
മും​ബൈ: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​ർ ജി​ല്ല​യി​ലെ അ​കോ​ലെ​യി​ലാ​ണു സം​ഭ​വം. പൂ​ന സ്വ​ദേ​ശി​യാ​യ സ​തി​ഷ് ഗു​ലെ (34)യാ​ണ് അ​ണ​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. അ​കോ​ല​യ്ക്ക​ടു​ത്തു​ള്ള ക​ൽ​സു​ബാ​യ് മ​ല ക​യ​റാ​ൻ പോ​യ​താ​യി​രു​ന്നു വ്യാ​പാ​രി​യാ​യ സ​തീ​ഷും സു​ഹൃ​ത്തു​ക്ക​ളും. കോ​ട്ടു​ലി​ൽ​നി​ന്ന് അ​കൊ​ലെ​യി​ലേ​ക്കു ഗൂ​ഗി​ൾ മാ​പ്പ് കാ​ട്ടി​യ വ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്. മ​ഴ​ക്കാ​ല​ത്തു വെ​ള്ളം ക​യ​റി പാ​ലം മു​ങ്ങു​ക​യും അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​വു​ക​യും ചെ​യ്ത​തോ​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ച വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

എ​ന്നാ​ൽ ഇ​ത​റി​യാ​തെ യാ​ത്ര ചെ​യ്ത ഇ​വ​രു​ടെ കാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണു. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ നീ​ന്തി ര​ക്ഷ​പെ​ട്ടു. വാ​ഹ​നം മു​ങ്ങു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണു മൃ​ത​ദേ​ഹ​വും കാ​റും അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച വ​ഴി​യി​ലൂ​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു ബോ​ർ​ഡു​ക​ളൊ​ന്നും വ​ഴി​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്നി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :