അമേത്തി: ഉത്തർപ്രദേശിൽ ആംആദ്മി പാർട്ടിയുടെ എംഎൽഎ സോമനാഥ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികൾക്കും എതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിനു മുൻപ് സോമനാഥിന്റെ പുറത്ത് ഒരു യുവാവ് മഷി ഒഴിക്കുകയും ചെയ്തു.
അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അപലപിച്ചു. അമേത്തിയിലും റായബറേലിയിലുമായി സോമനാഥ് ഭാരതിക്കെതിരെ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് സോമനാഥ് ഭാരതി യുപിയിൽ പര്യടനം നടത്തുന്നത്.