+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ശ്രീ​ശാ​ന്ത്; പു​തു​ച്ചേ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ന് ആ​റ് വി​ക്ക​റ്റ് ജ​യം

മും​ബൈ: ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി എ​സ്. ശ്രീ​ശാ​ന്ത്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വി​ന്‍റ20 പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ കേരളത്തിനായി ശ്
മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ശ്രീ​ശാ​ന്ത്; പു​തു​ച്ചേ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ന് ആ​റ് വി​ക്ക​റ്റ് ജ​യം
മും​ബൈ: ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി എ​സ്. ശ്രീ​ശാ​ന്ത്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വി​ന്‍റ-20 പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ കേരളത്തിനായി ശ്രീ​ശാ​ന്ത് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി മ​ട​ങ്ങി​വ​ര​വി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ച്ച​ത്.

പു​തു​ച്ചേ​രി​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പോ​ര്. പു​തു​ച്ചേ​രി ഉ​യ​ർ​ത്തി​യ 138 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 18.2 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേരളം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​റു​മാ​രാ​യ റോ​ബി​ൻ ഉ​ത്ത​പ്പ​യും (12 പ​ന്തി​ൽ 21 റ​ണ്‍​സ്) മു​ഹ​മ്മ​ദ് അ​സ​റു​ദീ​നും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് കേ​ര​ള​ത്തി​ന് ന​ൽ​കി​യ​ത്. 18 പ​ന്തി​ൽ 30 റ​ണ്‍​സ് നേ​ടി​യ അ​സ​റു​ദീ​നെ​യാ​ണ് കേ​ര​ള​ത്തി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണും (26 പ​ന്തി​ൽ 32 റ​ണ്‍​സ്) മി​ക​ച്ച ഇ​ന്നിം​ഗ് കാ​ഴ്ച​വ​ച്ചു. സ​ച്ചി​ൻ ബേ​ബി​യും (18) സ​ഞ്ജു​വി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. വി​ഷ്ണു വി​നോ​ദ് 11 റ​ണ്‍​സും സ​ൽ​മാ​ൻ ന​സീ​ർ 20 റ​ണ്‍​സും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പു​തു​ച്ചേ​രി​ക്കു​വേ​ണ്ടി ഓ​പ്പ​ണ​റു​മാ​രാ​യ ദാ​മോ​ദ​ര​ൻ രോ​ഹി​ത് 12 റ​ണ്‍​സും ഫാ​ബി​ദ് അ​ഹ​മ്മ​ദ് 10 റ​ണ്‍​സും നേ​ടി. പ​ര​സ് ദോ​ഗ്ര 24 പ​ന്തി​ൽ 26 റ​ണ്‍​സെ​ടു​ത്തു. 29 പ​ന്തി​ൽ 33 റ​ണ്‍​സെ​ടു​ത്ത അ​ഷി​ത് രാ​ജീ​വാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ് സ്കോ​റ​ർ.

ഫാ​ബി​ദ് അ​ഹ​മ്മ​ദി​നെ​യാ​ണ് ശ്രീ​ശാ​ന്ത് വീ​ഴ്ത്തി​യ​ത്. കേ​ര​ള​ത്തി​നാ​യി ജ​ല​ജ് സ​ക്സേ​ന മൂ​ന്ന് വി​ക്ക​റ്റും നേ​ടി. കെ.​എം. ആ​സി​ഫ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
More in Latest News :