തിരുവനന്തപുരം: അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സോളാർ കേസിലെ പ്രതി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജെഎഫ്എം കോടതിയിലെത്തിയാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. നേരത്തെ വനിതാ കമ്മീഷന്റെ മുന്നിലും സമാന സംഭവത്തിൽ ഇവർ മൊഴി നൽകിയിരുന്നു.
പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കുമെന്നും ഇല്ലെങ്കിൽ പീഡനം ആവർത്തിക്കാതിരിക്കാനെങ്കിലും ശ്രമിക്കുമെന്നാണ് സോളാർ കേസ് പ്രതിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്.
സംസ്ഥാനം മുഴുവൻ തന്നെ പീഡിപ്പിച്ചുവെന്ന് വിലപിച്ചു നടക്കുന്ന സ്ത്രീയാണ് സോളാർ കേസ് പ്രതിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് പരാതി ഉയർന്നത്.