തിരുവനന്തപുരം: കോവിഡ് രോഗികളുടെ സന്പർക്കപട്ടിക തയാറാക്കുന്നതു പോലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിനു കൈമാറാൻ ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവിട്ടു.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണു തീരുമാനമെന്നാണു ഡിജിപിയുടെ വിശദീകരണം. കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന ഘട്ടത്തിലാണു സന്പർക്കപട്ടിക തയാറാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ പോലീസിന് ചുമതല നൽകിയത്.
കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കി വരുന്ന പോലീസുകാർ സ്റ്റേഷൻ ഡ്യൂട്ടിക്കു ഹാജരാകാനും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.