+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​റാ​ജി​നു നേ​രെ വീ​ണ്ടും വം​ശീ​യാ​ധി​ക്ഷേ​പം; ആ​റ് ഓ​സീ​സ് ആ​രാ​ധ​ക​രെ പു​റ​ത്താ​ക്കി

സി​ഡ്നി: സി​ഡ്നി ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ​ക്കു നേ​രെ വീ​ണ്ടും വം​ശീ​യാ​ധി​ക്ഷേ​പം. പേ​സ് ബോ​ള​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ​തി​രേ​യാ​ണു വംശീ​യാ​ധി​ക്ഷേ​പ​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ആ​റ്
സി​റാ​ജി​നു നേ​രെ വീ​ണ്ടും വം​ശീ​യാ​ധി​ക്ഷേ​പം; ആ​റ് ഓ​സീ​സ് ആ​രാ​ധ​ക​രെ പു​റ​ത്താ​ക്കി
സി​ഡ്നി: സി​ഡ്നി ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ​ക്കു നേ​രെ വീ​ണ്ടും വം​ശീ​യാ​ധി​ക്ഷേ​പം. പേ​സ് ബോ​ള​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ​തി​രേ​യാ​ണു വംശീ​യാ​ധി​ക്ഷേ​പ​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ആ​റ് ഓ​സ്ട്രേ​ലി​യ​ൻ ആ​രാ​ധ​ക​രെ സി​ഡ്നി ക്രി​ക്ക​റ്റ് മൈ​താ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം ദി​ന​ത്തി​ൽ ഓ​സീ​സ് ബാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണു സം​ഭ​വം. കാ​മ​റൂ​ണ്‍ ഗ്രീ​നി​നെ​തി​രേ പ​ന്തെ​റി​ഞ്ഞു ബൗ​ണ്ട​റി ലൈ​നി​ന​ടു​ത്ത് ഫീ​ൽ​ഡ് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ സി​റാ​ജി​ന് നേ​രെ കാ​ണി​ക​ളി​ൽ ചി​ല​ർ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. സി​റാ​ജ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ ഇ​ക്കാ​ര്യം ഫീ​ൽ​ഡ് അ​ന്പ​യ​ർ​മാ​രെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് ആ​റ് ആ​രാ​ധ​ക​രെ ഗാ​ല​റി​യി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ​ക്കു​നേ​രെ ഓ​സ്ട്രേ​ലി​യ​ൻ ആ​രാ​ധ​ക​ർ മൂ​ന്നാം ദി​ന​ത്തി​ലും വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ടീം ​ഐ​സി​സി മാ​ച്ച് റ​ഫ​റി ഡേ​വി​ഡ് ബൂ​ണി​നു പ​രാ​തി ന​ൽ​കി. ഇ​ന്ത്യ​യു​ടെ പ​രാ​തി​യി​ൽ ഐ​സി​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ൾ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യും (സി​എ) ഐ​സി​സി​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.
More in Latest News :