+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​ർ ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച് പ​ക്ഷി​പ്പ​നി പ​ട​ർ​ത്തു​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ രാ​ജ്യ​മെ​ങ്ങും പ​ക്ഷി​പ്പ​നി പ​ട​ർ​ത്തു​മെ​ന്നു ബി​ജെ​പി എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. രാ​ജ​സ്ഥാ​നി​ലെ രാം​ഗ​ഞ്ജ് മാ​ണ്ഡി​യി​ൽ​നി​ന്നു​ള്ള ബി
ക​ർ​ഷ​ക​ർ ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച് പ​ക്ഷി​പ്പ​നി പ​ട​ർ​ത്തു​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ രാ​ജ്യ​മെ​ങ്ങും പ​ക്ഷി​പ്പ​നി പ​ട​ർ​ത്തു​മെ​ന്നു ബി​ജെ​പി എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. രാ​ജ​സ്ഥാ​നി​ലെ രാം​ഗ​ഞ്ജ് മാ​ണ്ഡി​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ മ​ദ​ൻ ദി​ലാ​വ​റാ​ണു വി​ചി​ത്ര​മാ​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു രാ​ജ്യ​ത്തെ​ക്കു​റി​ച്ചോ ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ഒ​രു ചി​ന്ത​യു​മി​ല്ല. ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​മ​രം വെ​റും വി​നോ​ദ​യാ​ത്ര​മാ​ത്ര​മാ​ണ്. അ​വ​ർ ചി​ക്ക​ൻ ബി​രി​യാ​ണി ആ​സ്വ​ദി​ക്കു​ന്നു. അ​വ​ർ കാ​ജു​ബ​ദാം ക​ഴി​ക്കു​ന്നു. അ​വ​ർ എ​ല്ലാ​വി​ധ​ത്തി​ലും ആ​സ്വ​ദി​ക്കു​ക​യാ​ണ്. അ​വ​ർ പ​തി​വാ​യി വേ​ഷം മാ​റു​ന്നു. അ​വ​രി​ൽ ധാ​രാ​ളം തീ​വ്ര​വാ​ദി​ക​ളും ക​ള്ള​ൻ​മാ​രും കൊ​ള്ള​ക്കാ​രു​മു​ണ്ടാ​കാം. അ​വ​രാ​ണു ക​ർ​ഷ​ക​രു​ടെ ശ​ത്രു​ക്ക​ൾ- മ​ദ​ൻ ദി​ലാ​വ​ർ പ​റ​ഞ്ഞു.

അ​പേ​ക്ഷി​ച്ചോ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​വ​രെ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ പ​ക്ഷി​പ്പ​നി രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ക്കു​മെ​ന്നും ദി​ലാ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

കേ​ര​ളം, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​വി​യ​ൻ ഫ്ളൂ (​പ​നി പ​ക്ഷി​പ്പ​നി) പ​ട​ർ​ന്നു​പി​ടി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ എം​എ​ൽ​എ​യു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ.
More in Latest News :