+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ട്വീ​റ്റ്; പൈ​ല​റ്റി​നെ പു​റ​ത്താ​ക്കി ഗോ ​എ​യ​ർ

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ ട്വീ​റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ പൈ​ല​റ്റി​നെ ഗോ ​എ​യ​ര്‍ പി​രി​ച്ചു​വി​ട്ടു. പൈ​ല​റ്റി​
പ്ര​ധാ​ന​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ട്വീ​റ്റ്; പൈ​ല​റ്റി​നെ പു​റ​ത്താ​ക്കി ഗോ ​എ​യ​ർ
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ ട്വീ​റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ പൈ​ല​റ്റി​നെ ഗോ ​എ​യ​ര്‍ പി​രി​ച്ചു​വി​ട്ടു. പൈ​ല​റ്റി​ന്‍റെ ട്വീ​റ്റു​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ വി​വാ​ദ​മു​ണ്ടാ​ക്കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മാ​ന ക​മ്പ​നി​യു​ടെ ന​ട​പ​ടി.

എ​ല്ലാ ജീ​വ​ന​ക്കാ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ക​മ്പ​നി​യു​ടെ ച​ട്ട​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ക​മ്പ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഗോ ​എ​യ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു.

ജ​നു​വ​രി ഏ​ഴി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച് പൈ​ല​റ്റ് ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ചു പൈ​ല​റ്റ് ട്വി​റ്റ​റി​ല്‍ കു​റി​പ്പി​ടു​ക​യും ചെ​യ്തി​രു​ന്നു. ത​ന്‍റെ ട്വീ​റ്റു​ക​ളി​ല്‍ ഗോ ​എ​യ​റി​നു നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ​ങ്കി​ല്ലെ​ന്നും ത​ന്‍റെ തെ​റ്റു​ക​ളു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും പ​രി​ണി​ത ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :