+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫേ​സ്ബു​ക്ക് ലൈ​വി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഇം​ഗ്ലീ​ഷ് ഇ​ന്ത്യ ക്ലേ ​ഫാ​ക്ട​റി തൊ​ഴി​ലാ​ളി

തി​രു​വ​ന​ന്ത​പു​രം: പൂ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ച്ചു​വേ​ളി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ത
ഫേ​സ്ബു​ക്ക് ലൈ​വി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഇം​ഗ്ലീ​ഷ് ഇ​ന്ത്യ ക്ലേ ​ഫാ​ക്ട​റി തൊ​ഴി​ലാ​ളി
തി​രു​വ​ന​ന്ത​പു​രം: പൂ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ച്ചു​വേ​ളി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ഫാ​ക്ട​റി ക​ഴി​ഞ്ഞ 153 ദി​വ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും ഇ​നി​യും ക​മ്പ​നി തു​റ​ന്നി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ അ​ന്നു​മു​ത​ൽ ഇ​വി​ടെ സ​മ​ര​ത്തി​ലാ​ണ്.​തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​യി​ല്ലാ​തെ വി​ഷ​മാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി പ്ര​ഫു​ല്ല കു​മാ​റി​നെ (50) ക​മ്പ​നി​ക്കു​ള്ളി​ലെ കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ഫു​ല്ല ച​ന്ദ്ര​ൻ പ​ട്ടി​ണി മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണ്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ 16 വ​ർ​ഷ​മാ​യി ഇം​ഗ്ലീ​ഷ് ഇ​ന്ത്യ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​ണ്.
More in Latest News :