+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ജ​നു​വ​രി 16 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഈ ​മാ​സം 16 മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു​കോ​ടി​യോ​ളം വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ
രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ജ​നു​വ​രി 16 മു​ത​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഈ ​മാ​സം 16 മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു​കോ​ടി​യോ​ളം വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.

തു​ട​ര്‍​ന്ന് 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും 50 വ​യ​സി​ന് താ​ഴെ രോ​ഗാ​വ​സ്ഥ​യു​ള്ള​വ​ര്‍​ക്കു​മാ​ണ് ന​ല്‍​കു​ന്ന​ത്. ഏ​താ​ണ്ട് 27 കോ​ടി​യോ​ളം പേ​ര്‍​ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ക​യെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. കാ​ബി​നെ​റ്റ്, പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മ​റ്റ് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് നി​ര്‍​മി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ എ​ന്നീ വാ​ക്‌​സി​നു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​നു​ള്ള ഡ്രൈ ​റ​ൺ(​മോ​ക്ഡ്രി​ൽ) വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
More in Latest News :