ശ്രീനഗർ: അതിർത്തി കടന്ന് ലഡാക്കിലെ ഇന്ത്യൻ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്തു നിന്നും ശനിയാഴ്ച പുലർച്ചെയാണ് സൈനികനെ ഇന്ത്യൻ സേന പിടികൂടിയത്.
വഴിതെറ്റി അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് എത്തിച്ചേർന്നതാകാമെന്നാണ് സൂചന. ഇയാളെ ഇന്നോ നാളെയോ മടക്കി അയക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.