കണ്ണൂർ: കെ.എം. ഷാജി എംഎൽഎയ്ക്ക് കോവിഡ്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഷാജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴിക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടർന്ന് വിജിലൻസ് സംഘം ഷാജിയെ ചോദ്യം ചെയ്തിരുന്നു. എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.