കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് വ്യവസായ മേഖലയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വർക്ക്ഷോപ്പിൽ ടാങ്കറിന്റെ വെൽഡിംഗ് നടത്തുന്നതിനിടെയാണ് അപകടം.
അപകടത്തിന്റെ ആഘാതത്തിൽ 30 മീറ്ററോളം നീങ്ങിയ ടാങ്കർ പാലത്തിൽ ഇടിച്ചാണ് നിന്നത്. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അഗ്നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.