+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീ​ക്ക​റു​ടെ പി​എ കു​റ്റ​വാ​ളി​യെ​ന്നു ക​സ്റ്റം​സ്; അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ അ​വ​കാ​ശ​ലം​ഘ​ന​നോ​ട്ടി​സ്. രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണു ക​സ്റ്റം​സി​നെ​തി​രെ നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി​ക്ക് അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്
സ്പീ​ക്ക​റു​ടെ പി​എ കു​റ്റ​വാ​ളി​യെ​ന്നു ക​സ്റ്റം​സ്; അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സു​മാ​യി സി​പി​എം
തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ അ​വ​കാ​ശ​ലം​ഘ​ന​നോ​ട്ടി​സ്. രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണു ക​സ്റ്റം​സി​നെ​തി​രെ നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി​ക്ക് അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍റെ ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ മ​റു​പ​ടി​യാ​ണു നോ​ട്ടീ​സി​ന് ആ​ധാ​രം. സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം​ചെ​യ്യാ​ൻ നോ​ട്ടി​സ് ന​ൽ​കു​ന്ന​തി​നു സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട്, ച​ട്ടം 165 കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള​ത​ല്ല എ​ന്നാ​ണു ക​സ്റ്റം​സ് ന​ൽ​കി​യ മ​റു​പ​ടി.

ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന ഉ​ട​നെ അ​യാ​ളെ കു​റ്റ​വാ​ളി​യാ​യി കാ​ണു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​തു ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കാ​ണി​ച്ചു​കൊ​ണ്ടാ​ണു രാ​ജു എ​ബ്ര​ഹാ​മി​ന്‍റെ നോ​ട്ടീ​സ്. മ​റു​പ​ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ല​ഭി​ക്കും മു​ന്പു മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​തു ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ ലൈ​ഫ് പ​ദ്ധ​തി​യി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫ​യ​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ ജെ​യിം​സ് മാ​ത്യു എം​എ​ൽ​എ​യും അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
More in Latest News :