കോഴിക്കോട് : റിമാന്‍ഡ് തടവുകാരന് സബ്ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയിലധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്ത് ജയിലുദ്യോഗസ്ഥന്‍ മതിയായ ശ്രദ്ധയോടു കൂടി സെല്‍ പരിശോധിച്ചിട്ടില്ലെന്നും സെല്‍ പരിശോധിക്കുന്നുണ്ടോയെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരുന്നില്ലെന്നുമാണ് ഡിഐജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റാനും ഉത്തരവായി. വൈത്തിരിയിലേക്കാണ് ജയില്‍ സൂപ്രണ്ടിനെ മാറ്റുന്നത്. വൈത്തിരി സൂപ്രണ്ടിനെയാണ് പകരം നിയമിക്കുന്നത്. ഇതിന് പുറമേ അസി. പ്രിസണ്‍ ഓഫീസറെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
കൂടാതെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ചീമേനിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. വീഴ്ച സംബന്ധിച്ച് വെള്ളിയാഴ്ചയാണ് ജയില്‍ ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശിക്കുകയായിരുന്നു. ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്നുപേരുടെ ഭാഗത്താണ് വീഴ്ചയുണ്ടായത്.
ഇതിനു പുറമേ ജയിലില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റിമാന്‍ഡ് പ്രതിയായ കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) ജയിലില്‍ ജീവനൊടുക്കിയത്.