കൊല്ലങ്കോട്: കാറിൽ കടത്തിയ 11 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കൊല്ലങ്കോട് പോലീസും പാലക്കാട് ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി. മലപ്പുറം തിരൂരങ്ങാടി മുനിയൂർ സൗത്ത് മുഹമ്മദ് ഹാജിയുടെ മകൻ ഫൈസലി(36)നെയാണ് മുതലമട റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു പിടികൂടിയത്.
കൊല്ലങ്കോട് കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കാൻ തമിഴ്നാട്ടിൽനിന്നു കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. മീൻവളർത്തലിന്റെ മറവിൽ കൊല്ലങ്കോട് കാമ്പ്രത്തുചള്ളയിൽ താമസിച്ച് കഞ്ചാവുവില്പന നടത്തിവന്ന പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും.