ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം നിയന്ത്രിച്ചില്ലെങ്കിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ആശുപത്രികൾ നിറഞ്ഞുകവിയുമെന്ന് ലണ്ടൻ മേയർ. വൈറസിന്റെ വ്യാപനം ഗണ്യമായി കുറയുന്നില്ലെങ്കിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആശുപത്രികളിലെ കിടക്കകൾ നിറയും എന്നതാണ് യാഥാർഥ്യം- മേയർ സാദിഖ് ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
വൈറസ് വ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആശുപത്രികൾ നിറഞ്ഞുകവിയുകയും കൂടുതൽ പേർ മരണപ്പെടുകയും ചെയ്യും- അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം നിയന്ത്രണാതീതമായെന്നും ലണ്ടനിലെ സ്ഥിതി ഗുരുതരമാണെന്നും മേയർ കൂട്ടിച്ചേർത്തു.
ലണ്ടനിലെ 30 പേരിൽ ഒരാൾക്ക് വൈറസ് ബാധിച്ചെന്നാണ് കണക്കാക്കുന്നത്. ആശുപത്രികളിലെ രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനം വർധിച്ചു. വെന്റിലേറ്ററുകളുടെ ആവശ്യം 42 ശതമാനം വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ലണ്ടൻ നിവാസികൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സാദിഖ് ഖാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് കത്തയച്ചു.