കൊച്ചി: കെവിൻ വധക്കേസ് പ്രതിയെ ജയിലിൽ ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതേത്തുടർന്നു ഹൈക്കോടതി പരിശോധനയ്ക്ക് നിർദേശം നൽകി.
കേസിലെ ഒമ്പതാം പ്രതി ടിറ്റോ ജെറോമിനെ ജയിലിൽ മർദിച്ചെന്നാണ് പരാതി. അവശനിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ സെല്ലിലടച്ചെന്നും ഹർജിയിൽ പറയുന്നു.
ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തണം. ജയിൽ ഐജി നാല് മണിക്കുമുമ്പ് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.