+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്രം സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ച്ച​തു​കൊ​ണ്ടാ​ണ് രാ​ജ്യം പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്: കെ. ​സു​രേ​ന്ദ്ര​ൻ

തിരുവനന്തപുരം: ലോ​ക്ഡൗ​ൺ കാ​ല​ത്ത് കേ​ന്ദ്രം സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ച്ച​തു​കൊ​ണ്ടാ​ണ് രാ​ജ്യം പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രെ​
കേ​ന്ദ്രം സൗ​ജ​ന്യ​റേ​ഷ​ൻ അ​നു​വ​ദി​ച്ച​തു​കൊ​ണ്ടാ​ണ് രാ​ജ്യം പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്: കെ. ​സു​രേ​ന്ദ്ര​ൻ
തിരുവനന്തപുരം: ലോ​ക്ഡൗ​ൺ കാ​ല​ത്ത് കേ​ന്ദ്രം സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ച്ച​തു​കൊ​ണ്ടാ​ണ് രാ​ജ്യം പ​ട്ടി​ണി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രെ​യും പ​ട്ടി​ണി​ക്കി​ടാ​ത്ത സ​ർ​ക്കാ​രാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്‌ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ്‌​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല. 20,000 കോ​ടി​യു​ടെ കോ​വി​ഡ്‌ പാ​ക്കേ​ജ്‌ പ്ര​ഖ്യാ​പി​ച്ച​തി​നെ പ​റ്റി ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ എ​ടു​ത്ത് പ​റ​യാ​ൻ സ​ർ​ക്കാ​രി​ന് നാ​ണ​മി​ല്ലേ?. നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മാ​യി.

അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക്. കോ​വി‍​ഡി​നെ നേ​രി​ടാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക്ക​രി​ച്ചു​വെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. കോ​വി​ഡ്‌ രോ​ഗം സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

സാ​മ്പ​ത്തി​ക പാ​ക്കേ​ജി​ൽ ഒ​രു മൊ​ട്ടു​സൂ​ചി​യു​ടെ സ​ഹാ​യം പോ​ലും ആ​ർ​ക്കെ​ങ്കി​ലും കി​ട്ടി​യോ?. സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ട്‌ കൊ​ണ്ടു​പോ​കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ്വ​ർ​ണ്ണ​ക്ക​ട​ത്തും ഡോ​ള​ർ​ക്ക​ട​ത്തും കി​ഫ്ബി ത​ട്ടി​പ്പു​മാ​ണോ അ​ഭി​മാ​ന പ​ദ്ധ​തി​യെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ‌​ടു​ത്തി.
More in Latest News :