വാഷിംഗ്ടൺ ഡിസി: യുഎസ് പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ അതിക്രമത്തില്‍ മരണസംഖ്യ അഞ്ചായി. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. പ്രക്ഷോഭകാരികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേരാണ് നേരത്തെ മരിച്ചത്.
അതേസമയം, യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. ഈ മാസം 20ന് ചട്ടങ്ങൾ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. ആദ്യമായാണ് അധികാരം ഒഴിയുമെന്ന് ട്രംപ് പ്രസ്താവിക്കുന്നത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സംഭ അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. കാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.