തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്കരിച്ച യുഡിഎഫിനൊപ്പം പി.സി ജോർജും സഭ വിട്ട് പുറത്തിറങ്ങി. എന്നാൽ സഭയിലെ ഏക ബിജെപി അംഗമായ ഒ.രാജഗോപാൽ സഭയിൽ തുടർന്നു. ഇതു പോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് സഭ വിട്ട് പുറത്തിറങ്ങിയ പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫിനൊപ്പം ചേരാൻ ശ്രമിക്കുന്ന പി.സി ജോർജിന്റെ ഇന്നത്തെ സഭാ ബഹിഷ്കരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണ്ടാക്കിയിട്ടുണ്ട്. മുന്നണി പ്രവേശനത്തിന് യുഡിഎഫ് ഇതുവരെ പി.സി ജോർജിന് പച്ചക്കൊടി കാട്ടാതെ നിൽക്കുന്പോഴാണ് പി.സി ജോർജിന്റെ ഇന്നത്തെ സഭാ ബഹിഷ്കരണം.