വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോളിൽ (യുഎസ് പാർലമെന്റ് മന്ദിരം) നടത്തിയ അക്രമങ്ങളെ പുകഴ്ത്തുന്ന വീഡിയോകൾ ടിക്ടോക് നിരോധിച്ചു. ജനക്കൂട്ടത്തെ ഉത്തേജിപ്പിക്കാൻ സഹായിച്ച ട്രംപിന്റെ പ്രസംഗങ്ങളും പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളിൽ മാന്യമായ രീതിയിലായിരിക്കണം ടിക്ടോക് പ്രവർത്തിക്കേണ്ടത്. വ്യക്തികൾക്കോ അവരുടെ സമൂഹത്തിനോ ദോഷം വരുത്തുന്നതായ തെറ്റായ വിവരങ്ങൾ ടിക്ടോക് നൽകില്ലെന്നും കമ്പനി അറിയിച്ചു.
അതേസമയം, കാപ്പിറ്റോളിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഒരു പോലീസുകാരനും മരിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ മരണസംഖ്യ അഞ്ചായി. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതിൽ കാപിറ്റോൾ പോലീസ് മേധാവി രാജി സന്നദ്ധതയും അറിയിച്ചു.