+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യോ​ടും നാ​ണം​കെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

പ​നാ​ജി: ദു​ർ​ബ​ല​രാ​യ ഒ​ഡീ​ഷ എ​ഫ്സി​യോ​ടും നാ​ണം​കെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ർ​ന്നു. ഏ​ഴാം മി​നി​റ്റി​ൽ ലീ​ഡ് എ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്
ഒ​ഡീ​ഷ​യോ​ടും നാ​ണം​കെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്
പ​നാ​ജി: ദു​ർ​ബ​ല​രാ​യ ഒ​ഡീ​ഷ എ​ഫ്സി​യോ​ടും നാ​ണം​കെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ർ​ന്നു. ഏ​ഴാം മി​നി​റ്റി​ൽ ലീ​ഡ് എ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി.

ഒ​ഡീ​ഷ​യ്ക്കാ​യി ഡീ​ഗോ മൗ​റീ​സി​യോ ര​ണ്ടും ടെ​യ്‌​ല​ർ ഒ​രു ഗോ​ളും നേ​ടി​യ​പ്പോ​ൾ ഒ​രെ​ണ്ണം ജി​ക്സ​ൺ സിം​ഗി​ന്‍റെ ഓ​ൺ​ഗോ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​നാ​യി മു​റെ​യും ഹൂ​പ്പ​റും ഗോ​ൾ‌ നേ​ടി.

മു​റേ​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സാ​യി​രു​ന്നു ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്. ഫാ​ക്കു​ണ്ടോ പെ​രേ​ര എ​ടു​ത്ത ലോം​ഗ് ഫ്രീ​കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ വ​ന്ന​ത്. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് രാ​ഹു​ൽ കെ.​പി ഹെ​ഡ് ചെ​യ്തു. എ​ന്നാ​ൽ ഒ​ഡീ​ഷ ഗോ​ൾ കീ​പ്പ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച പ​ന്ത് മു​റെ​യു​ടെ കാ​ൽ​പ്പാ​ക​ത്തി​നാ​ണ് എ​ത്തി​യ​ത്. പി​ഴ​യ്ക്കാ​തെ മു​റെ പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു.

ക​ളി​യു​ടെ ഒ​ഴു​ക്കി​നെ​തി​രാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ൾ. നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഒ​ഡീ​ഷ​യ്ക്കു ആ​ദ്യ ഗോ​ൾ പ്ര​ഹ​ര​മാ​യി. ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ആ​ക്ര​മ​ണം കെ​ട്ട​ഴി​ച്ചു. കേ​ര​ള താ​ര​ങ്ങ​ൾ ക​ളി​മ​റ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ പ​കു​തി​യി​ൽ 2-1 ന് ​മു​ന്നി​ലാ​യി​രു​ന്ന ഒ​ഡീ​ഷ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ കൂ​ടി അ​ടി​ച്ച് ക​ളി​പി​ടി​ച്ചു. ക​ളി തീ​രാ​ൻ 10 മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ബ്ലാ​സ്റ്റേ​ഴ്സ് ഒ​രെ​ണ്ണം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും നാ​ണ​ക്കേ​ട് ഒ​ഴി​ഞ്ഞി​ല്ല.
More in Latest News :