+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റ് തു​ക ല​ഭി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

കൊ​ച്ചി: കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു റ​ദ്ദാ​ക്ക​പ്പെ​ട്ട ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റു തു​ക തി​രി​കെ വാ​ങ്ങാ​നു​ള്ള സ​മ​യ​പ​രി​ധി റെ​യി​ല്‍​വേ നീ​ട്ടി. 2020 മാ​ര്‍​ച്ച് 21 മു​ത​ല്‍ 2020 ജൂ​ലൈ 31
റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റ് തു​ക ല​ഭി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി
കൊ​ച്ചി: കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു റ​ദ്ദാ​ക്ക​പ്പെ​ട്ട ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റു തു​ക തി​രി​കെ വാ​ങ്ങാ​നു​ള്ള സ​മ​യ​പ​രി​ധി റെ​യി​ല്‍​വേ നീ​ട്ടി. 2020 മാ​ര്‍​ച്ച് 21 മു​ത​ല്‍ 2020 ജൂ​ലൈ 31 വ​രെ ബു​ക്ക് ചെ​യ്യ​പ്പെ​ട്ട പാ​സ​ഞ്ച​ര്‍ റി​സ​ര്‍​വേ​ഷ​ന്‍ സി​സ്റ്റം (പി​ആ​ര്‍​എ​സ്) വ​ഴി​യു​ള്ള കൗ​ണ്ട​ര്‍ ടി​ക്ക​റ്റു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നും ടി​ക്ക​റ്റ് തു​ക തി​രി​കെ ല​ഭി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യാ​ണ് നീ​ട്ടി​യ​ത്.

യാ​ത്ര തീ​യ​തി​ക്കു ശേ​ഷം ഒ​മ്പ​തു മാ​സം വ​രെ​യു​ള്ള ടി​ക്ക​റ്റു തു​ക തി​രി​കെ ല​ഭി​ക്കും. നേ​ര​ത്തെ ഇ​ത് ആ​റു മാ​സ​മാ​യി​രു​ന്നു. സ്ഥി​രം ട്രെ​യി​നും കോ​വി​ഡ് കാ​ല​ത്ത് മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യ​തു​മാ​യ തീ​വ​ണ്ടി​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഈ ​പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

യാ​ത്ര റ​ദ്ദാ​ക്ക​പ്പെ​ട്ട തീ​യ​തി​ക്ക് ആ​റു മാ​സ​ത്തി​ന് ശേ​ഷ​വും നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ടി​ഡി​ആ​ര്‍ സൗ​ക​ര്യ​ത്തി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ളു​ടെ ശ​രി പ​ക​ര്‍​പ്പ് സ​ഹി​തം അ​പേ​ക്ഷ​ക​ളി​ലൂ​ടെ​യും അ​താ​ത് സോ​ണു​ക​ള്‍​ക്ക് കീ​ഴി​ലെ പ​രാ​തി സ​മ​ര്‍​പ്പ​ണ കാ​ര്യാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പി​ആ​ര്‍​എ​സ് കൗ​ണ്ട​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ മു​ഴു​വ​ന്‍ തു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് തി​രി​കെ ല​ഭി​ക്കു​മെ​ന്നു റെ​യി​ല്‍​വേ അ​റി​യി​ച്ചു.
More in Latest News :