+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത് ട്രെ​യി​ല​ർ; മു​ന്ന​റി​യി​പ്പാ​യി 2500 ട്രാ​ക്ട​റു​ക​ളു​മാ​യി ക​ർ​ഷ​ക​രു​ടെ റാ​ലി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ദേ​ശീ​യ പാ​ത സ്തം​ഭി​പ്പി​ച്ച് കൂ​റ്റ​ൻ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി ക​ർ​ഷ​ക​ർ. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കി​സാ​ൻ പ​രേ​ഡി​നും ട്രാ​ക്
ഇ​ത് ട്രെ​യി​ല​ർ; മു​ന്ന​റി​യി​പ്പാ​യി 2500 ട്രാ​ക്ട​റു​ക​ളു​മാ​യി ക​ർ​ഷ​ക​രു​ടെ റാ​ലി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ദേ​ശീ​യ പാ​ത സ്തം​ഭി​പ്പി​ച്ച് കൂ​റ്റ​ൻ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി ക​ർ​ഷ​ക​ർ. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കി​സാ​ൻ പ​രേ​ഡി​നും ട്രാ​ക്ട​ർ റാ​ലി​ക്കും മു​ന്നോ​ടി​യാ​യു​ള്ള റി​ഹേ​ഴ്സ​ലാ​ണ് ദേ​ശീ​യ പാ​ത​യി​ൽ ന​ട​ത്തി​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഗാ​സി​യാ​ബാ​ദി​ൽ നി​ന്നാ​രം​ഭി​ച്ച ട്രാ​ക്ട​ർ റാ​ലി പ​ൽ​വാ​ലി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

കു​ണ്ട്‌​ലി-​മ​നേ​സ​ർ-​പ​ൽ​വാ​ൽ എ​ക്സ്പ്ര​സ് വേ​യി​ൽ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി ക​ന​ന്ന പോ​ലീ​സ് ബ​ന്ത​വ​സി​നു​ള്ളി​ലാ​ണ് ന​ട​ത്തി​യ​ത്. റാ​ലി​യി​ൽ 2500 ട്രാ​ക്ട​റു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​ക സ​മ​രം ന​ട​ക്കു​ന്ന സിം​ഗു​വി​ൽ നി​ന്ന് തി​ക്രി അ​തി​ർ​ത്തി​യി​ലേ​ക്കും തി​ക്രി​യി​ൽ നി​ന്ന കു​ണ്ട്‌​ലി ഗാ​സി​പ്പൂ​ർ, പ​ൽ​വാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് ക​ർ​ഷ​ർ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി​യ​ത്.

ജ​നു​വ​രി 26ന് ​പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ട്രാ​ക്ട​റു​ക​ളി​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ചും കൂ​ടു​ത​ൽ സ​മ​ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ മു​തി​ർ​ന്ന നേ​താ​വ് അ​ഭി​മ​ന്യു കോ​ഹാ​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച‍​യാ​ണ് ക​ർ​ഷ​ക​രു​മാ​യി സ​ർ​ക്കാ​ർ വി​ളി​ച്ച് ചേ​ർ​ത്തി​രി​ക്കു​ന്ന എ​ട്ടാം ഘ​ട്ട ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.
More in Latest News :