+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ത​മം​ഗ​ലം പ​ള്ളി കേ​സ്; ഏ​റ്റെ​ടു​ക്ക​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി കേ​സി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. കോ​ത​മം​ഗ​ലം മ​ര്‍​ത്തോ​മ​ന്‍ ചെ​റി​യ പ​ള്ളി സി​ആ​ർ​പി​എ​ഫി​നെ ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​
കോ​ത​മം​ഗ​ലം പ​ള്ളി കേ​സ്; ഏ​റ്റെ​ടു​ക്ക​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു
കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി കേ​സി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. കോ​ത​മം​ഗ​ലം മ​ര്‍​ത്തോ​മ​ന്‍ ചെ​റി​യ പ​ള്ളി സി​ആ​ർ​പി​എ​ഫി​നെ ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ന്‍ ബ​ഞ്ച് ത​ട​ഞ്ഞ​ത്.

പ​ള്ളി എ​ട്ടി​ന​കം ഏ​റ്റെ​ടു​ത്ത് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യി​ല്ലെ​ങ്കി​ല്‍ കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്ന സിം​ഗി​ള്‍​ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ന​ട​പ​ടി. സ​ര്‍​ക്കാ​രി​നു വേ​ണ്ടി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സാ​ണ് അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. കേ​സ് 15-ന് ​പ​രി​ഗ​ണി​ക്കും. കോ​ട​തി​യ​ല​ക്ഷ്യ​ഹ​ര്‍​ജി​യി​ലെ ഉ​ത്ത​ര​വി​ന്‍റെ നി​യ​മ​സാ​ധു​ത​യും പ​രി​ശോ​ധി​ക്കും. പ​ള്ളി ഏ​റ്റെ​ടു​ത്തു ന​ല്‍​ക​ണ​മെ​ന്ന വി​ധി ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗം വി​കാ​രി ഫാ. ​തോ​മ​സ് പോ​ള്‍ റ​മ്പാ​ന്‍ ന​ല്‍ കി​യ കോ​ട​തി​യി​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി പ്ര​സ്താ​വി​ച്ച​ത്. സ​ര്‍​ക്കാ​രി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പി​ന്മാ​റി​യി​രു​ന്നു. ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പി​ന്‍​മാ​റി​യ​ത്. ഇ​ന്നു മ​റ്റൊ​രു ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
More in Latest News :