+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വാ​ഹ​നാ​പ​ക​ടം: ദ​മ്പ​തി​ക​ൾ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ന്ത​ളം കൂ​ര​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ നാ​സ​ർ, ഭാ​ര്യ സാ​ജി​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൾ സു​മ​യ്യ​യ്ക്ക് അ​പ​
കൊ​ട്ടാ​ര​ക്ക​ര​യി​ൽ വാ​ഹ​നാ​പ​ക​ടം: ദ​മ്പ​തി​ക​ൾ മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ന്ത​ളം കൂ​ര​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ നാ​സ​ർ, ഭാ​ര്യ സാ​ജി​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൾ സു​മ​യ്യ​യ്ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കെഎസ്ആർടിസി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഒ​രു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
More in Latest News :