കൊച്ചി: വൈറ്റില മേല്‍പ്പാലം തുറന്ന സംഭവത്തില്‍ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം സ്വദേശി ആല്വിന് ആന്റണി, കളമശേരി സ്വദേശി സാജന്, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.
പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.