തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ തിങ്ങിക്കൂടിയതിനാൽ കേരള സർവകലാശാല സ്പോട്ട് അഡ്മിഷൻ നിർത്തിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ബിഎ, ബിഎസ്സി, ബികോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കുഴപ്പത്തിലായത്. രാവിലെ എട്ട് മുതൽ 10 വരെയായിരുന്നു രജിസ്ട്രേഷൻ സമയം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കുഴപ്പത്തിലായത്. രാവിലെ എട്ട് മുതൽ 10 വരെയായിരുന്നു രജിസ്ട്രേഷൻ സമയം.