+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ മ​ന്ത്രി കെ.​കെ രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​കെ രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ (78) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​
മു​ൻ മ​ന്ത്രി കെ.​കെ രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​കെ രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ (78) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏറെ നാളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.‌ അ​നാ​രോ​ഗ്യം മൂ​ലം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ കൂ​ത്തു​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം എ.​കെ ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. ‌ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം മ​ന്ത്രി​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു. 2006 ജ​നു​വ​രി 14 ന് ​രാ​ജി​വ​ച്ചു.

കോ​ഴി​ക്കോ​ട് ക​ക്കോ​ടി​യി​ലെ വീ​ട്ടി​ലാ​ണ് കു​റ​ച്ച് നാ​ളു​ക​ളാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. 2011 ൽ ​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ടൈ​റ്റാ​നി​യം അ​ട​ക്ക​മു​ള്ള അ​ഴി​മ​തി കേ​സു​ക​ളി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​യി.

27 വ​ർ​ഷം ക​ൽ​പ്പ​റ്റ, ബ​ത്തേ​രി മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു. എ​ഐ​സി​സി അം​ഗം, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചിട്ടുണ്ട്.
More in Latest News :