താനെ: രണ്ടു സന്യാസികൾ ഉൾപ്പെടെ മൂന്നുപേരെ മർദ്ദിച്ചുകൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി 16 ന്. കേസിലെ 90 പ്രതികൾ നൽകിയ ജാമ്യ ഹർജികളാണ് പ്രത്യേക കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.
കേസിൽ ഇരുനൂറോളം പേരാണ് അറസ്റ്റിലായത്. കേസിൽ 105 പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 36 പേർക്ക് കേസുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജാമ്യം നിഷേധിക്കുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്നു തെറ്റിദ്ധരിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം ഉണ്ടായത്.