+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണം; ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക
സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണം; ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്
തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. സ്പീ​ക്ക​റു​ടെ സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ക​സ്റ്റം​സി​ന് ക​ത്ത​യ​ച്ച​ത്. നി​യ​മ​സ​ഭാ ച​ട്ടം ഉ​ദ്ധ​രി​ച്ചാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്.

അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​സ്റ്റം​സ് ര​ണ്ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​യ്യ​പ്പ​ൻ ഹാ​ജാ​യി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ൽ ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​യ്യ​പ്പ​ൻ ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നു കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് അ​യ്യ​പ്പ​നു ക​സ്റ്റം​സ് ന​ൽ​കി​യ നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണു​ക​സ്റ്റം​സ് ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ൽ വ​രി​ല്ലെ​ന്നും നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നും അ​യ്യ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​യ്യ​പ്പ​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ക​സ്റ്റം​സ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണു വി​വ​രം.

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി ബാ​ഗേ​ജു​ക​ള്‍ എ​ത്തി​ച്ച സം​ഭ​വ​ത്തി​ലും സ്പീ​ക്ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​ക്കു​ന്ന​തി​നു​മാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.
More in Latest News :