ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായിട്ടുള്ള ഡ്രൈ റൺ. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈ റൺ നടത്തുക. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈ റൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഡൽഹിയിൽ ഉന്നതതലയോഗം ചേരും.
രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി രണ്ടിന് നേരത്തേ ഡ്രൈറൺ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിതരണം ജനുവരി 13-ന് തുടങ്ങാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറൺ നടത്തുന്നത്.