+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ൽ ഒ​രാ​ൾ എ​ങ്ങ​നെ തൂ​ങ്ങി​മ​രി​ക്കും?; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം

കോ​ഴി​ക്കോ​ട്: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ൽ ഒ​രാ​ൾ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​
ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ൽ ഒ​രാ​ൾ എ​ങ്ങ​നെ തൂ​ങ്ങി​മ​രി​ക്കും?; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം
കോ​ഴി​ക്കോ​ട്: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ൽ ഒ​രാ​ൾ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​ന്ന​തെ​ന്നാ​ണ് കു​ടും​ബം ചോ​ദി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കു​റ്റി​യി​ൽ​താ​ഴം ക​രി​ന്പ​യി​ൽ ഹൗ​സി​ൽ ബീ​രാ​ൻ കോ​യ (59) ആ​ണ് കോ​ഴി​ക്കോ​ട് സ​ബ് ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​യി​ലി​ലെ സെ​ല്ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണു സം​ഭ​വം ക​ണ്ട​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​ഹ​ത​ട​വു​കാ​രെ​ല്ലാം ഉ​റ​ങ്ങി​യ സ​മ​യ​ത്തു തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ചു സെ​ല്ലി​ന്‍റെ ജ​ന​ലി​ലെ ക​ന്പി​യി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു ജ​യി​ല​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ പീ​ഡ​ന​ക്കേ​സി​ൽ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൃ​ത​ദേ​ഹം ജ​യി​ലി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
More in Latest News :