ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സെഷൻസ് കോടതിയുടേതാണ് നടപടി.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.